Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toofan Lahari

Idukki

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി​ക്കെ​തി​രേ കാ​മ്പ​യി​ന്‍ ന​ട​ത്തി ജി​ല്ലാ പോ​ലീ​സ്

തൊ​ടു​പു​ഴ: പോ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദി ​നാ​ര്‍​ക്കോ ഹ​ണ്ട്  പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി  ജി​ല്ല​യി​ല്‍ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ 2026ലെ ​ഫി​ഫ വേ​ള്‍​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ​ണ്‍ മി​ല്ല്യ​ണ്‍ തൂ​ഫാ​ന്‍ ഗോ​ള്‍​സ് എ​ന്ന പേ​രി​ല്‍ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍ ന​ട​ത്തി. തൊ​ടു​പു​ഴ: പോ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദി ​നാ​ര്‍​ക്കോ ഹ​ണ്ട്  പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി  ജി​ല്ല​യി​ല്‍ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ 2026ലെ ​ഫി​ഫ വേ​ള്‍​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ​ണ്‍ മി​ല്ല്യ​ണ്‍ തൂ​ഫാ​ന്‍ ഗോ​ള്‍​സ് എ​ന്ന പേ​രി​ല്‍ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍ ന​ട​ത്തി. ക​രി​ങ്കു​ന്നം പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ്റ്റാ​ന്‍​ലി തോ​മ​സ്  ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജെ​യ്‌​സ​ണ്‍ നി​ര​വ​ത്ത്, അ​സി. വി​കാ​രി ഫാ. ​ഡെ​ല്‍​ഫി​ന്‍ കു​രി​ക്കാ​ട്ടി​ല്‍, സി​സ്റ്റ​ര്‍ മി​നി​റ്റ പി. ​കാ​വാ​ട്ട്, മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യു​മാ​യ ഷി​നു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്മി​നു പു​ളി​ക്ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​ബി​നു ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.വ​ണ്ട​ന്‍​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നും അ​ണ​ക്ക​ര ഗ​വ. ഹൈ​സ്‌​കൂ​ളും സം​യു​ക്ത​മാ​യി ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ചു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​നോ​യ് ഏ​ബ്ര​ഹാം ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. കു​ഴി​ത്തൊ​ളു ദീ​പ ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന പി​ടി​എ യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ടു​ക്കി ജി​ല്ലാ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് പ്രോ​ജ​ക്ട് മോ​ട്ടി​വേ​ഷ​ന്‍ സെ​ല്ലി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി അ​ര​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ത്ത​രം ക്ലാ​സു​ക​ള്‍​ക്കാ​യി  ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​റെ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍. 9497912649.

Latest News

Corehub Up